bahrainvartha-official-logo
Search
Close this search box.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായി ബഹ്‌റൈന്‍ കിരീടവകാശി കൂടിക്കാഴ്ച്ച നടത്തി

MEETING 1

മനാമ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്കുമായി ബഹ്‌റൈന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ കൂടിക്കാഴ്ച്ച നടത്തി. ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ഉപദേഷ്ടാവുമായ ബ്രിയാന്‍ ഹുക്കിനൊപ്പമാണ് മൈക് പോംപിയോക്കും സംഘവും ബഹ്‌റൈനിലെത്തിയത്. ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പടുത്താനും സന്ദര്‍ശനം കാരണമാകുമെന്ന് കിരീടാവകാശി പറഞ്ഞു.

തുടര്‍ന്ന് മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് അമേരിക്കക്കുള്ള പങ്കിനെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ഫലസ്തീന്‍ ഭൂമി അധിനിവേശം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലും യു.എ.ഇയും തമ്മിലുണ്ടാക്കിയ കരാറിന് മധ്യസ്ഥത വഹിച്ച യു.എസ് നടപടിയെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. കൂടാതെ മേഖലയിലും അന്താരാഷ്ട്ര തലത്തിലും നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!