ബഹ്റൈൻ എയർപോർട്ട് നവീകരണം: ഗതാഗത നിയന്ത്രണം നാളെ(ചൊവ്വ) മുതൽ, യാത്രക്കാർ ശ്രദ്ധിക്കുക

മനാമ : ബഹ്റൈൻ എയർപോർട്ട് ടെർമിനലിന്റെ വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എയർപോർട്ടി ലേക്കുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. പുതിയ ടെർമിനലിന്റെ മുൻവശത്തോടു കൂടി റൗണ്ട് എബൗട്ട്‌ മുതൽ പാസഞ്ചർ ടെർമിനൽ വരെയുള്ള 2403 നമ്പർ പാത ചൊവ്വാഴ്ച്ച മുതൽ അടക്കും.

എയർപോർട്ട് അവന്യുവിൽ നിന്ന് എയർപോർട്ട് പാസഞ്ചർ ടെർമിനിലേക്ക് എത്തുന്നവർ ഖലീഫ, അൽ ഖബീർ ഹൈവേ വഴി ഫാൽക്കൺ സ്റ്റാച്യു സിഗ്നലിൽ എത്തി യു ടേൺ എടുത്ത് ബഹ്റൈൻ എയർപോർട്ട് കമ്പനിക്ക് സമീപത്തു നിന്നും വലത് വശത്ത് കൂടി റൗണ്ട് എബൗട്ട് വഴി മാത്രമെ ഇനി മുതൽ എയർപോർട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. അധിക ദൂരം യാത്രയുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് പോകുന്നവർ സമയം ക്രമീകരണത്തിനായി കുറച്ച് മുന്നേ യാത്ര ആരംഭിക്കാൻ ശ്രദ്ധിക്കുക.

ബഹ്‌റൈൻ വിമാനത്താവളം ലോകോത്തര നിലവാരത്തിലേക്ക്, വീഡിയോ കാണാം:

https://www.youtube.com/watch?v=CS7yVQt6jrc&feature=youtu.be