മനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഒ.എസ്.എന്‍ ലൈവ് സ്ട്രീമിംഗ് അപ്ലിക്കേഷനിലൂടെ വിനോദ പരിപാടികള്‍ ആസ്വദിക്കാം. ലുലു റിഫ, ദാന മാള്‍, ഹിദ്ദ്, ഗലേറിയ മാള്‍ എന്നിവിടങ്ങളിലെ അത്യാഫ് ഹോം എന്റര്‍ടെയ്ന്‍മെന്റിലുള്ള ഒ.എസ്.എന്‍ എസോണ്‍ കിയോസ്‌കുകളില്‍ ലുലു ഷോപ്പിങ് രസീത് സമര്‍പ്പിച്ചാല്‍ ഒ.എസ്.എന്‍ വരിസംഖ്യയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായി മറ്റു ഓഫറുകളും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്.
ലുലുവില്‍ നിന്ന് ടിവി വാങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഒ.എസ്.എന്‍ സ്ട്രീമിങ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. അത്യാഫ് എന്റര്‍ടെയ്ന്‍മെന്റും ലുലും സഹകരിച്ചാണ് പുതിയ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. ലുലുവുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അത്യാഫ് ചെയര്‍മാന്‍ ഉബയ്ദ്‌ലി ഉബയ്ദിലി വ്യക്തമാക്കി.
ബഹ്‌റൈനിലെ ഒ.എസ്.എന്നിന്റെ ഏക പങ്കാളിയാണ് അത്യാഫ് ഹോം എന്റര്‍ടെയ്ന്‍മെന്റ്. അത്യാഫുമായി സഹകരിച്ച് പുതിയ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസെര്‍ രൂപവാലയും പ്രതികരിച്ചു. ഡിസ്‌നി ചാനലുകള്‍, എച്ച്.ബി.ഒ തുടങ്ങിയവ ഒ.എസ്എന്‍ വഴി ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാവും.