ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 70000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 35 കോടി രൂപ വിനിയോഗിച്ചതായി നോർക്ക അറിയിച്ചു.
ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. അർഹരായ ബാക്കി അപേക്ഷകർക്ക് വൈകാതെ തുക കൈമാറുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഓരോ ജില്ലയിലും വിതരണം ചെയ്ത ധനസഹായം ചുവടെ ചേർക്കുന്നു.