bahrainvartha-official-logo
Search
Close this search box.

കരുതലോടെ ആഘോഷമാക്കി മാറ്റാം; ബികെഎസ്എഫ് ഓണാഘോഷം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

BKSF ONAM

മനാമ: കോവിഡ് കാലത്തെ പ്രയാസങ്ങള്‍ മാറ്റി നിര്‍ത്തി ഓണം ആഘോഷമാക്കാന്‍ ബികെഎസ്എഫ്. ലോകമെമ്പാടുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. കോവിഡ് കാലം ആണെങ്കിലും എല്ലാ ദുഖഃങ്ങളും തത്കാലം മാറ്റി നിര്‍ത്തി നമുക്ക് ഈ ഓണം കരുതലോടെ ആഘോഷമാക്കി മാറ്റാമെന്ന് ബികെഎസ്എഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണപ്പൂക്കളം മത്സരവും ഇത്തവണ ബികെഎസ്എഫ് ഒരുക്കുന്നുണ്ട്. വീട്ടിലൊരുക്കുന്ന മികച്ച പൂക്കളങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് സാംസഗിന്റെ മൊബൈല്‍ ഫോണും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഡിന്നര്‍ സെറ്റും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് പെര്‍ഫ്യും സമ്മാനമായി ലഭിക്കും. ഓണനിലാവിന്റെ തെളിമയില്‍ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നതായി ബികെഎസ്എഫ് അറിയിച്ചു.

പൂക്കളമത്സരത്തില്‍ പങ്കെടുക്കാനായി 33403533, 38366511 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!