മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി കടയിൽ ജീവനക്കാരൻ ആയിരുന്ന റസൽ പാലത്ത് മീത്തൽ (37 വയസ്സ് ) താമസസ്ഥലത്തു വെച്ചു ഹൃദയാഘാതം മൂലം മരണപെട്ടു. കോഴിക്കോട് ജില്ലയിലെ അരിക്കുളം സ്വദേശിയാണ്. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്.
മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.