ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗ ബാധ നിരക്കില്‍ വീണ്ടും വര്‍ധനവ്. 24 മണിക്കൂറില്‍ 77,266 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെ രോഗികളുടെ എണ്ണം 33,87,500 ആയി ഉയര്‍ന്നു. 1057 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 61,529 ആയി. ഇന്നലെ രാജ്യത്ത് 60,177 പേര്‍ രോഗമുക്തരായി. 25,83,948 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 76.28 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,94,77,848 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 9,01,338 സാംപിളുകള്‍ പരിശോധിച്ചു എന്ന് ഐസിഎംആര്‍ പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്. 14,718 പുതിയ കേസുകളും 355 മരണവുമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 10,621 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. അതേസമയം പ്രതിദിന രോഗബാധ നിരക്ക് കുറഞ്ഞിരുന്ന ഡല്‍ഹിയില്‍ ഇന്നലെ 1840 പേര്‍ രോഗബാധിതരായി. ഇത് വീണ്ടൂം ആശങ്കയ്ക്ക് കാരണമാകുന്നു. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് ബ്ിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടകേകാനിരുന്ന പഞ്ചാബില്‍ ഇന്നലെ 1746 പേര്‍ രോഗബാധിതരായി. ഇതില്‍ ആറ് എംഎല്‍എമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ് രോഗബാധ സ്ഥിരീകരിച്ചത്.