മനാമ: നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം എന്ന ശീര്‍ഷകത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നടക്കുന്ന ത്രൈമാസ ക്യാംപയിനോട് അനുബന്ധിച്ചു ഉദ്ഘാടന സെഷന്‍, വിജ്ഞാന വേദികള്‍, മോട്ടിവേഷന്‍ ക്ലാസ്, വനിതാ സംഗമം, ആരോഗ്യ ബോധവത്കരണം, സമാപന സെഷന്‍ എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യത്യസ്ത സെഷനുകള്‍ക് പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.