ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഓണം ഓഫറുകള്‍ സെപ്റ്റംബര്‍ ആറ് വരെ
മനാമ: ഓണത്തിന്റെ ഭാഗമായി ഡാനാ മാളിലെ രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. നവീകരിച്ച മാളിനെ ഉപഭോക്താക്കൾക്ക് അനുഭവവേദ്യമാകും വിധമാണ് ഓണച്ചന്തകളും അലങ്കാരങ്ങളും ഓഫറുകളുമായി ലുലു സ്വാഗതം ചെയ്യുന്നത്. ആഗസ്റ്റ് 19ന് തുടങ്ങിയ ഓണം ഓഫറുകള്‍ സെപ്റ്റംബര്‍ ആറ് വരെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്കായി ഓണക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന കേരളത്തനിമ എടുത്ത് കാണിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരിക്കിയിരിക്കുന്നത്. അലങ്കാരങ്ങള്‍ക്ക് പുറമെ വിവിധ ഓഫറുകളും ആകർഷകമാണ്. 10 ദിനാറിന്റെ ഓണ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ 5 ദിനാറിന്റെ ഷോപ്പിങ് വൗച്ചര്‍ ലഭിക്കും. കൂടാതെ ഒണത്തിനായി കേരളത്തില്‍ നിന്ന് കാര്‍ഗോ വിമാനത്തില്‍ 100 ടണ്‍ പച്ചക്കറിക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും എത്തിച്ചിട്ടുണ്ട് എന്ന് ലുലു റീജ്യനല്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍, ഡാനാമാള്‍ ജനറല്‍ മാനേജര്‍ നിസാമുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
ഇതിന് പുറമെ പച്ചക്കറികളും പഴങ്ങളും ഉള്ള ഓണ കിറ്റുകളും ലുലുവില്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഷോപ്പിഗ് നടത്താന്‍ സഹായകമാകും എന്ന് ഫ്രൂട്ട്സ് ആന്റ് വെജിറ്റബ്ള്‍സ് വിഭാഗം ബയിങ് മാനേജര്‍ പി.കെ ഉത്തമന്‍ പറഞ്ഞു. കൂടാതെ തിരുവോണ ദിനത്തില്‍ മുന്നകൂട്ടി ബുക്ക് ചെയ്താല്‍ ഓണ സദ്യ വീട്ടില്‍ ലഭ്യമാകും. ലുലുവിന്റെ വെബ്സൈറ്റ് വഴിയാണ് സദ്യ ബുക്ക് ചെയ്യേണ്ടത്. നേരിട്ട് വന്നും സദ്യ വാങ്ങാം. ചുരുങ്ങിയത് രണ്ടാള്‍ക്കുള്ള സദ്യയെങ്കിലും ബുക്ക് ചെയ്യണം.
ഓണം ഓഫറുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് വിപുലീകരിച്ച മത്സ്യ മാര്‍ക്കറ്റും ഒരിക്കിയിട്ടുണ്ട്. രണ്ടാം ഘട്ട വികസനത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. ആളുകള്‍ തിരഞ്ഞെടുക്കുന്ന മത്സ്യം ഉടന്‍ തന്നെ ഗ്രില്‍ ചെയ്തോ കറിയായോ പാകം ചെയ്ത് കൊടുക്കുന്നതാണ്. ഇതിലൂടെ ഹൈപ്പര്‍മാര്‍ക്കെറ്റിലെ ഷെഫുകളുടെ കഴിവ് എടുത്ത് കാണിക്കാന്‍ സാധിക്കുന്നു. ആദ്യഘട്ട വികസനത്തിന്റെ പ്രധാന ആകര്‍ഷണം ധാന്യം പൊടിച്ച് കൊടുക്കുന്ന മില്ലായിരുന്നു. ആളുകള്‍ ആവശ്യപ്പെടുന്ന ധാന്യങ്ങള്‍ ഇവിടെ പൊടിച്ച് നല്‍കും. കൂടാതെ ബാക്കറിയും ലൈവായി ഭക്ഷണം പാകം ചെയ്യുന്ന വിഭാഗവും ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായിരുന്നു.
രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 1456 സക്വ.മീറ്ററിലാണ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ വിഭാഗം ഒരിക്കിയിരിക്കുന്നത്. ഇത് നിലവിലുള്ള സ്ഥലത്തിനെക്കാള്‍ 40 ശതമാനം കൂടുതലാണ്. അടുത്ത ഘട്ട വികസനം ഇലക്കട്രോണിക്ക്സ് ആന്റ് ഫാഷന്‍ വിഭാഗത്തിലാണ്. കൊവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓണം ഓഫറുകളും പുതിയ സേവനങ്ങളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തിലും ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളിനും സാനിറ്റൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഹാന്‍ഡ് ഗ്ലൗസ് ധരിച്ച് മാത്രമെ ആളുകളെ ഉള്ളില്‍ പ്രവേശിപ്പക്കുകയുള്ളു. സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പു വരുത്തുന്നുണ്ട് എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.