മനാമ: 200ഓളം തൊഴിലാളികള്‍ക്ക് വെള്ളവും പഴങ്ങളും ബിസ്‌കറ്റും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്). സീഫിലുള്ള ജരീര്‍ ബുക്ക് ഷോപ് വര്‍ക്ക് സൈറ്റില്‍ വെച്ചായിരുന്നു പരിപാടി. കോവിഡ് -19 സമയത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളെ വിശദീകരിക്കുന്ന നോട്ടീസുകളും ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
വേനല്‍ക്കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യങ്ങളൊന്നാണെന്ന് ഐസിആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് പ്രാധാന്യം നല്‍കി നടത്തിവരുന്ന പ്രതിവാര ഭക്ഷ്യ വിതരണം സെപ്റ്റംബര്‍ അവസാനം വരെ തുടരുമെന്ന് ഐസിആര്‍എഫ് നേരത്തെ അറിയിച്ചിരുന്നു.
തേര്‍സ്റ്റ് ഖൊഞ്ചേഴ്സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, വളണ്ടിയേഴ്സായ സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, ക്ലിഫ്‌ഫോര്‍ഡ് കൊറിയ, ചെമ്പന്‍ ജലാല്‍, പവിത്രന്‍ നീലേശ്വരം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.