bahrainvartha-official-logo
Search
Close this search box.

കോവിഡ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ ബഹ്റൈന് അതിവേഗം സാധിക്കും; പ്രശംസിച്ച് യുഎൻ വിദഗ്ദ്ധർ

bahrain climate

മനാമ: കൊവിഡ് പ്രതിസന്ധികളെ മറികടക്കാൻ ബഹ്‌റൈന് അതിവേഗം സാധിക്കുമെന്ന് യുഎൻ വിദഗ്ദ്ധർ. പ്രാദേശിക സാമ്പത്തിക ശ്രോതസുകളെ ശക്തിപ്പെടുത്തുന്നതിലൂടെയും അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള അവസരങ്ങളെ ഫലപ്രദമായി ഉപയോ​ഗിക്കുന്നതിലൂടെയും രാജ്യത്തെ വളർച്ചയെ നിലനിർത്താൻ ബഹ്‌റൈന് സാധിക്കുമെന്നും വിദഗ്ദ്ധർ നിരീക്ഷിച്ചു.

സർവേകളിലൂടെയും, പഠനങ്ങളിലൂടെയും, നിലവിൽ വിജയകരമായ പൂർത്തിയാക്കിയ പദ്ധതികളിൽ നിന്ന് ഊർജം ഉൾകൊണ്ടും രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ സാധിക്കും. യുഎൻ ഡവലപ്പ്‌മെന്റ് പ്രോഗ്രാം പ്രതിനിധിയായ സ്റ്റെഫാനോ പെറ്റിനാറ്റോ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബഹ്‌റൈൻ സെന്റർ ഫോർ സട്രാറ്റിജിക്ക് ഇന്റർനാഷണൽ ആന്റ് എനർജി സ്റ്റഡീസ് നടത്തിയ വെബിനാറിൽ സംസാരിക്കവെയാണ് സ്റ്റെഫാനോ പെറ്റിനാറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമൂഹ്യപരവും സാമ്പത്തികപരവുമായ സ്വാധീനത്തെക്കുറിച്ചായിരുന്നു വെബിനാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!