മനാമ : പുതുതായി നിർമ്മിച്ച സ്വകാര്യ റസിഡൻഷ്യൽ പ്രോജക്ടുകളിൽ മൊത്തം സ്ഥലത്തിന്റെ 10 ശതമാനം വാണിജ്യാവശ്യങ്ങൾക്കായി നീക്കിവയ്ക്കുന്നു.
മുഹറാഖ് മുനിസിപ്പൽ കൌൺസിൽ ചെയർമാൻ ഘസി അൽ മുർബതി അവതരിപ്പിച്ച പ്രമേയത്തിന് ഇന്നലെ അംഗീകാരം ലഭിച്ചു. ബഹുനില കെട്ടിടമോ ഹൗസിങ് ടൗണോ രണ്ടായാലും താമസക്കാർക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭ്യമാക്കണമെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം.
വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണ് നിർദ്ദേശം അംഗീകരിച്ചത് വിഷയത്തിന് മേൽ പഠനവും ക്യാബിനറ്റിനുമായി പുനരവലോകനവും ആവശ്യമെങ്കിൽ നടത്തും.
പദ്ധതികൾ പൂർണമായും ബഹുനില കെട്ടിട നിർമ്മാണവും ഹൗസിങ് ഡവലപ്മെൻറ് പ്രോജക്ടുകളും ആയിരിക്കരുത്, കാരണം അവിടെ വാണിജ്യ സേവനങ്ങൾ ഉണ്ടായിരിക്കണം, അവിടെ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ ജീവിക്കുന്നവർക്ക്, ആവശ്യമായ സേവനങ്ങൾ ഉറപ്പ് വരുത്തണമെന്ന് വാർഷിക യോഗത്തിൽ അൽ മുർബതി പറഞ്ഞു.