മനാമ: മാതാവിന്റെ വീട് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബഹ്റൈനി യുവാവിന് മൂന്ന് വർഷം തടവ്. 36 വയസുകാരനാണ് 2017 ഒക്ടോബറിൽ മുഖറഖിലെ വീട് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അബദ്ധത്തിൽ വീട് കത്തിയതാണെന്ന് യുവാവ് കോടതിയിൽ വാദിച്ചു. കഴിഞ്ഞ ദിവസം നടന്ന വിചാരണയിലാണ് ബഹ്റൈൻ പൗരൻ കുറ്റം സമ്മതിച്ചത്. ഹൈ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അഗ്നിയിൽ വീട്ടുപകരണങ്ങൾ എല്ലാം പൂർണ്ണമായി കത്തി നശിച്ചിരുന്നു. സംഭവം നടക്കുമ്പോൾ യുവാവിന്റെ മാതാവും മറ്റു മൂന്നു ബന്ധുക്കളും ഉണ്ടായിരുന്നു.