മനാമ: ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലെ എയർ ബബ്ൾ കരാർ ഉടൻ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസഡർ കൂടിക്കാഴ്ചയിൽ പറഞ്ഞു. യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് വരാൻ ഇതുവഴി സാധിക്കും. എയര്‍ബബിള്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം തന്നെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അംബസാഡര്‍ വ്യക്തമാക്കിയതായി സോമൻ ബേബി ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമായാല്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രവാസികള്‍ക്ക് ജോലി സ്ഥലത്തേക്ക് തിരികെയെത്തുന്നതിന് അവസരമൊരുങ്ങും. നിലവില്‍ ഇതിന് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നും, ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നെത്തിയ വിമാനത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മം വിലയിരുത്തിയിരുന്നുവെന്നും അംബാസിഡര്‍ പറഞ്ഞു.
കൂടിക്കാഴ്ചക്കിടയിൽ സോമൻ ബേബി രചിച്ച ശുഖ്റൻ ബഹ്റൈൻ എന്ന പുസ്തകം അംബാസഡർക്ക് സമ്മാനിച്ചു. പവിഴ ദ്വീപിലെ 40 വർഷത്തെ തൻ്റെ മാധ്യമ പ്രവർത്തന ജീവിതത്തിൽ ഉൾക്കൊണ്ട പാഠങ്ങളും ബഹ്‌റൈനെ സംബന്ധിച്ച കൃത്യമായ നിരീക്ഷണങ്ങളുമടങ്ങുന്ന റഫറൻസാണ് ശുഖ്റൻ ബഹ്റൈൻ.
ബഹ്‌റൈന്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് സുപരിചതനായ സോമന്‍ ബേബി അംബാസിഡറുമായി നടന്ന കൂടിക്കാഴ്ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ നടന്ന ബഹ്‌റൈന്‍ വാര്‍ത്താ നൈറ്റ് അപ്ഡേറ്റ്സ് ലൈവില്‍ പങ്കുവെച്ചിരുന്നു.