ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതി ദിന കൊവിഡ് ബാധ നിരക്ക് 80,000ത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78,357 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,769,524 ആയി. കൂടാതെ 3 ദിവസത്തിന് ശേഷം രാജ്യത്തെ പ്രതി ദിന മരണ നിരക്ക് വീണ്ടും 1000 കടന്നു. ഇന്നലെ 1045 പേരാണ് മരണപ്പെട്ടത്. 66333 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. നിലവില്‍ 2,901,909 പേര്‍ രോഗമുക്തരായി. കൂടാതെ 8,012,82 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 15,765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 8.8 ലക്ഷമായി ഉയര്‍ന്നു. 320 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. 24,903 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. ആന്ധ്രാ പ്രദേശ,് തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും രോഗബാധ നിരക്ക് കൂടുതലാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് 10,12,367 സാംപിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.