ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ambasdor

മനാമ: ബഹ്റൈനിലെ മുതിർന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഉ​ട​ൻ ന​ട​പ്പാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ ടി​ക്ക​റ്റ്​ എ​ടു​ത്ത്​ വ​രാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. എയര്‍ബബിള്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം തന്നെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അംബസാഡര്‍ വ്യക്തമാക്കിയതായി സോമൻ ബേബി ബഹ്റൈൻ വാർത്തയോട് പറഞ്ഞു.

എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമായാല്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രവാസികള്‍ക്ക് ജോലി സ്ഥലത്തേക്ക് തിരികെയെത്തുന്നതിന് അവസരമൊരുങ്ങും. നിലവില്‍ ഇതിന് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നും, ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നെത്തിയ വിമാനത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മം വിലയിരുത്തിയിരുന്നുവെന്നും അംബാസിഡര്‍ പറഞ്ഞു.

സോമൻ ബേബി രചിച്ച ശുഖ്റാൻ ബഹ്റൈൻ‌ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് സമ്മാനിക്കുന്നു

കൂടിക്കാഴ്ചക്കിടയിൽ സോ​മ​ൻ ബേ​ബി ര​ചി​ച്ച ശുഖ്റ​ൻ ബ​ഹ്​​റൈ​ൻ എ​ന്ന പു​സ്ത​കം അം​ബാ​സ​ഡ​ർ​ക്ക്​ സ​മ്മാ​നി​ച്ചു. പവിഴ ദ്വീപിലെ 40 വർഷത്തെ തൻ്റെ മാധ്യമ പ്രവർത്തന ജീവിതത്തിൽ ഉൾക്കൊണ്ട പാഠങ്ങളും ബഹ്‌റൈനെ സംബന്ധിച്ച കൃത്യമായ നിരീക്ഷണങ്ങളുമടങ്ങുന്ന റഫറൻസാണ് ശുഖ്റൻ ബഹ്റൈൻ.

ബഹ്‌റൈന്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് സുപരിചതനായ സോമന്‍ ബേബി അംബാസിഡറുമായി നടന്ന കൂടിക്കാഴ്ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ നടന്ന ബഹ്‌റൈന്‍ വാര്‍ത്താ നൈറ്റ് അപ്ഡേറ്റ്സ് ലൈവില്‍ പങ്കുവെച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!