മനാമ: ബഹ്റൈനിൽ 367 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. സെപ്റ്റംബർ 2 ന് 24 മണിക്കൂറിനിടെ 9992 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 87 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 277 പേർക്ക് സമ്പർക്കങ്ങളിലൂടെയും 3 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 250 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 49645 ആയി ഉയർന്നു.
നിലവിൽ 2972 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 34 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ട് ദിവസങ്ങളിലായി മരണമൊന്നും സംഭവിക്കാത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 190 ആണ്. ഇതുവരെ ആകെ 1128829 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.