bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതിദിന രോഗ ബാധ നിരക്ക് 80,000 കടന്നു, 24 മണിക്കൂറില്‍ 1,043 മരണങ്ങള്‍

covid in kerala

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 83,883 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി ഇനിയും രോഗബാധ നിരക്ക് ഉയര്‍ന്നാല്‍ ആകെ രോഗികളുടെ എണ്ണം 40 ലക്ഷത്തിലേക്ക് എത്തും. 67,376 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1,043 മരണങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 29,70,493 പേരാണ് ഇതുവരെ രോഗമുക്തരായത്. 77.09 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 8,15,538 പേര്‍ ചികിത്സയില്‍ തുടരുന്നു. കൂടാതെ 11,70,000 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 17,433 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. 292 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 25,195 ആയി. 2,01,703 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. അതേസമയം ഡല്‍ഹിയില്‍ രണ്ട് മാസത്തിന് ശേഷം പ്രതിദിന രോഗബാധ നിരക്ക് 2500 കടന്നു. ഇന്നലെ 2509 പേരാണ് രോഗബാധിതരായത്. കര്‍ണാടകയില്‍ 9,860 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,61,341 ആണ് നിലവില്‍ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം. 5950 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു.

അതേസമയം കേരളത്തില്‍ ഇന്നലെ 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!