മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലെ എയര്‍ ബബ്ള്‍ കരാര്‍ ഉടന്‍ പ്രതീക്ഷിക്കാ്കാമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീവാസ്തവ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരാര്‍ ഗുണകരമാവും.
എയര്‍ ബബ്ള്‍ കരാര്‍ നടപ്പായാല്‍ ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരമാകും. വിഷയത്തില്‍ ബഹ്‌റൈന്‍ അധികൃതരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ബഹ്‌റൈനില്‍ സാധുവായ ഏതു വിസയുള്ളവര്‍ക്കും വരാമെന്നതാണ് എയര്‍ ബബ്ള്‍ കരാറിന്റെ പ്രത്യേകത. സന്ദര്‍ശക വിസക്കാര്‍ക്കും ഇത് ഗുണം ചെയ്യും. ഏതു സമയവും കരാര്‍ പ്രതീക്ഷിക്കാം. പിയുഷ് ശ്രീവാസ്തവ പറഞ്ഞു.
നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബഹ്‌റൈനിലേക്ക് തിരികെയെത്താനാവാതെ പ്രവാസികള്‍ കുടുങ്ങികിടക്കുന്നുണ്ട്. പലരുടെയും വിസാ കാലാവധി അവസാനിക്കാന്‍ നാളുകള്‍ മാത്രമെ ബാക്കിയുള്ളു. നേരത്തെ വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രവാസി സംഘടനകളും രംഗത്ത് വന്നിരുന്നു.