രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയ ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് അന്താരാഷ്ട്ര അവാർഡ്

മനാമ: രാജ്യം ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച മികവിന് ഇസ്ലാമിക് എഡ്യുക്കേഷൻ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ 2018 ലെ അവാർഡ് ലഭിച്ചതിൽ ഹിസ് മജെസ്ടി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയെ അഭിനന്ദിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ് ബിൻ അലി അൽ നവ്മി കത്തയച്ചു.

മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നിലവിൽ വന്ന ഡിജിറ്റൽ ലൈബ്രറിയിലൂടെ രാജ്യത്തിലെ വിദ്യാഭ്യാസ മേഖല നേടിയ ഡിജിറ്റൽ ശക്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ്. 2015-2016 അദ്ധ്യായന വർഷത്തിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കിയത്. ഈ പദ്ധതിക്ക് പ്രധാനപ്പെട്ട അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിരുന്നു.