പഠിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും രചനാ മത്സരങ്ങളുമായി മലയാളം മിഷൻ

IMG_20200905_185448

മനാമ: മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

“കൊറോണക്കാലത്തെ ഓണം” എന്ന വിഷയത്തിൽ മുത്തശ്ശന് / മുത്തശ്ശിക്ക് കത്തെഴുതുക എന്നതാണ് കുട്ടികളുടെ മത്സരം. സബ് ജൂനിയർ (6 മുതൽ 8 വയസ്സ് വരെ), ജൂനിയർ (9 മുതൽ 12 വരെ), സീനിയർ (13 മുതൽ 16 വരെ) എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രായം തെളിയിക്കുന്നതിനായി പഠിതാക്കളുടെ സി പി ആർ ൻ്റെ പകർപ്പും സൃഷ്ടിയോടൊപ്പം സമർപ്പിക്കണം.

2021 ലെ ഓണം ഒരു ഭാവന എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക എന്നതാണ് രക്ഷിതാക്കൾക്കുള്ള മത്സരം. കേരളത്തിലെ ഓണത്തിൻ്റെ ഓർമ്മകൾ. (പ്രവാസത്തിനു മുൻപ്) എന്നതാണ് അധ്യാപകർക്കുള്ള ലേഖന മത്സരത്തിൻ്റെ വിഷയം.

ചാപ്റ്റർ മുഖേനയാണ് രചനകൾ അയക്കേണ്ടത്. സെപ്റ്റംബർ 14 നു മുമ്പായി malayalammissionbahrainchapter@gmail.com എന്ന മെയിലിലേക്ക് വരുന്ന രചനകൾ മാത്രമാണ് പരിഗണിക്കുക എന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

രജിത അനി: +973 38044694

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!