ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,633 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ നിരക്ക് 90,000 കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 41,13,812 ആയി ഉയര്‍ന്നു. 1,065 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 70,000 കടന്നു. 70,626 ആണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ മരണ നിരക്ക്. 31,80,866 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ ഇന്നലെ രോഗമുക്തരായ 70,072 പേരും ഉള്‍പെടുന്നു. 77.23 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 8,62,320 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
രാജ്യത്തെ പ്രധാന കൊവിഡ് കേന്ദ്രമായ മഹാരാഷ്ട്രയില്‍ 2,21,012 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1,00,880 പേര്‍ ആന്ധ്രാ പ്രദേശിലും ചികിത്സയില്‍ തുടരുന്നു. അതേസമയം രാജ്യത്തെ ആകെ രോഗമുക്തി നിരക്കില്‍ 21 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്ന് ആരോഗ്യ മന്ത്രാലം അറിയിച്ചു. തൊട്ടു പിന്നാലെ 12.63 ശതമാനം രോഗമുക്തി നിരക്കുമായി തമിഴ്നാടും, 11.91 ശതമാനത്തോടെ ആന്ദ്രാ പ്രദേശും ഉണ്ട്. ഇന്നലെ 10,92,654 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 4.88 കോടി സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നതിനാല്‍, പെട്ടന്ന് തന്നെ ബ്രസീലിനെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.