മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനാലാണ് സര്‍ക്കാര്‍ തീരുമാനം. ഞായറാഴ്ച്ച മുതലായിരുന്നു സ്കൂളുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് സെപ്റ്റംബര്‍ 20നാണ് നിലവില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുക. അതേസമയം സ്വകാര്യ സ്കൂളുകള്‍ തുറക്കുന്ന തീയതിക്ക് മാറ്റമില്ല.
രാജ്യത്ത് 50,645 പേരാണ് ഇതുവരെ രോഗബാധിതരാത്. ശനിയാഴ്ച്ച് റിപ്പോര്‍ട്ട് ചെയ്ത 676 പുതിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗികളുടെ എണ്ണത്തില്‍ കൂറച്ചു ദിവസങ്ങളായുള്ള വര്‍ധനവിനെ തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശ പ്രകാരമാണ് സ്കൂളുകള്‍ തുറക്കുന്ന ദിവസം നീട്ടുന്നത്. കൊവിഡ് പ്രതിരോധത്തിന്റ ഭാഗമായി സ്കൂളുകളിലെ മുഴുവന്‍ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കും.