bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 23729 കേസുകള്‍

mask bahrain

മനാമ: ബഹ്‌റൈനില്‍ കോവിഡ് മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 23729 കേസുകള്‍. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രഗേഡിയര്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിന്റെ കീഴില്‍ സാമൂഹ്യ അകലം പാലിക്കാത്തതിന് 1538 കേസുകളും, മാസ്‌ക്ക് ധരിക്കാത്ത 5306 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കാത്ത 1138 കേസുകളും, മാസ്‌ക്ക് ധരിക്കാത്ത 5974 കേസുകളും മുഹാറഖ് ഗവര്‍ണറേറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം 2312 പേര്‍ക്കെതിരെ സാമൂഹ്യ അകലം പാലിക്കാത്തതിനും 3133 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും സതേണ്‍ ഗവര്‍ണറേറ്റ് കേസ് എടുത്തു.

ഏകദേശം 367 പ്രതിരോധ നടപടികളാണ് സാമൂഹിക അകലം പാലിക്കുന്നതിനായി കാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൊലീസ് മേധാവികള്‍ സ്വീകരിച്ചത്. അതോടൊപ്പം 3853 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ ഓപ്പറേഷന്‍ ഡയറക്ടറേറ്റിന് മാസ്‌ക്ക് സംബന്ധമായ 5186 കേസുകളാണ് ഇതുവരെ ലഭിച്ചത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സ് സെക്യൂരിറ്റി മാസ്‌ക്ക് ധരിക്കാത്ത 97 പേര്‍ക്കെതിരെ കേസെടുത്തു.

4270 പേരാണ് ആകെ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 32 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട മൂന്ന് സ്വദേശി വനിതകളടക്കം 199 പേരാണ് ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ ആകെ 1172808 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!