small icons
small icons

ശാസ്ത്ര മികവുമായി ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് 2026

New Project (5)

മനാമ: ഇന്ത്യൻ സ്‌കൂൾ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ടെക്‌നോഫെസ്റ്റ് 2026 വിജയകരമായി സംഘടിപ്പിച്ചു. നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, ശാസ്ത്രീയ പര്യവേക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.

‘ഉപഭോഗത്തിന്റെ ജീവിതചക്ര പുനർവിചിന്തനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരുടെ മികച്ച ആശയങ്ങൾ അവതരിപ്പിച്ചു. നാലാം ക്ലാസിൽ ഐഡൻ സാം ഡിസൂസയും ഇവാഞ്ചലോ ബെൻസണും ശ്രീഷ പ്രശാന്ത്സുഗന്യയും ജേതാക്കളായി. അഞ്ചാം ക്ലാസ് വിഭാഗത്തിൽ ഇഷാൻ കൃഷ്ണ സുനിലും ആഷിൽ റോസീനയും ദർശികയും ജേതാക്കളായി.

ആറാം ക്ലാസിലെ വിദ്യാർത്ഥികൾ ആകർഷകമായ ഒരു സയൻസ് ക്വിസ് മത്സരത്തിലൂടെ അവരുടെ ശാസ്ത്ര അഭിരുചി പ്രകടിപ്പിച്ചു. പുണ്യ ഷാ, നിയാ മേരി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും അഭിമന്യ മിഥുൻ, നൈതിക് സുമേഷ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും അസർ അഫ്താബ് സമ, സ്റ്റീവ് എമിൽ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും സ്ഥാനം നേടി. ഏഴു മുതൽ മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചിരുന്നു. ഏഴാം ക്ലാസിൽ പി, എച്ച് ,ഡബ്ലിയു ഡിവിഷനുകൾ ഒന്നാം സ്ഥാനം നേടി. എട്ടാം ക്ലാസിൽ എൻ, എ, പി ഡിവിഷനുകൾ ജേതാക്കളായി. ഒമ്പതിൽ യു, എച്ച്, എൻ ഡിവിഷനുകളാണ് ജേതാക്കൾ. പത്താം ക്ലാസിൽ ബി, സി, എ ഡിവിഷനുകളും പതിനൊന്നിൽ എൻ, പി, എം ഡിവിഷനുളും പന്ത്രണ്ടിൽ എച്ച്,ഐ,ക്യൂ ഡിവിഷനുകളും ജേതാക്കളായി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.

വിവിധ വകുപ്പ് മേധാവികളായ സുദീപ ഘോഷ് (ബയോളജി), പയസ് മാത്യു (കമ്പ്യൂട്ടർ സയൻസ്), മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കരണവർ (കെമിസ്ട്രി) എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്രീയ അറിവ് പ്രയോഗിക്കുന്നതിനും, നൂതന ചിന്തകൾ വികസിപ്പിക്കുന്നതിനും, സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വേദിയൊരുക്കിയ ടെക്നോഫെസ്റ്റിന്റെ വിജയികളെ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!