മനാമ: ബഹ്റൈനിലെ ചരക്ക് നീക്കങ്ങള്‍ വേഗതയിലാക്കുന്ന കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ. എയര്‍പോര്‍ട്ട് കംസ്റ്റസ് ഡറക്ടറേറ്റ് സന്ദര്‍ശിക്കവെയാണ് കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പ്രശംസ അറിയിച്ചത്. പൗരന്‍മാര്‍ക്കും, നിവാസികള്‍ക്കും കസ്റ്റംസും, കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും നല്‍കുന്ന സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ കസ്റ്റംസിന് സാമ്പത്തിക വളര്‍ച്ച ഉദ്ധരിക്കുന്നതിനും, മികച്ച കസ്റ്റംസ് സേവനങ്ങള്‍ നല്‍കുന്നതിലുമുള്ള പങ്കിനെ പറ്റിയും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയുന്നതിനെ കുറിച്ചും, ഉല്‍പ്പന്നങ്ങളുടെ പരിശോധനകള്‍ ശക്തമാണ്. കൂടുതല്‍ ഇ-കൊമേഴ്‌സ് രീതികള്‍ ഉപയോഗിക്കുന്നതിലൂടെ പൊതു വരുമാനം വര്‍ധിപ്പിക്കുന്നതിന് സാധ്യമാകും എന്നും അദ്ദേഹം അറിയിച്ചു. 1735920717359206 എന്ന നമ്പറിലൂടെയോ 17359829 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയോ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ കസ്റ്റംസ് അഫയേഴ്സ് സൗകര്യമൊരുക്കിയിട്ടുണ്ട്.