മനാമ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ(സിജി) ബഹ്റൈന്‍ ചാപ്റ്റര്‍ 2020-22 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയര്‍മാനായി തുടരുന്ന കമ്മിറ്റിയില്‍ പിവി മന്‍സൂര്‍ ആണ് ചീഫ് കോ ഓര്‍ഡിനേറ്റര്‍. കരിയര്‍ -വിദ്യാഭ്യാസ-ഗൈഡന്‍സ് മേഖലകളില്‍ വേറിട്ട പദ്ധതികള്‍ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനും പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ജനറല്‍ ബോഡി തീരുമാനിച്ചു.
മറ്റു ഭാരവാഹികള്‍: യൂസഫ് അലി, അലി സൈനുദ്ധീന്‍ (വൈസ് ചെയര്‍മാന്മാര്‍), നൗഷാദ് അടൂര്‍ (ഫൈനാന്‍സ് സെക്രട്ടറി), നൗഷാദ് അമാനത്ത് (ഹ്യൂമന്‍ റിസോഴ്സ്സ്), യൂനുസ് രാജ്, നിസാര്‍ കൊല്ലം (കരിയര്‍ ആന്‍ഡ് ലേര്‍ണിംഗ്), നിയാസ് അലി, ഷംജിത്ത് തിരുവങ്ങോത്ത് (ക്രിയേറ്റിവിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാം). ഖാലിദ് മുസ്തഫ (പബ്ലിക് റിലേഷന്‍സ്), ഷാനവാസ് പുത്തന്‍വീട്ടില്‍(മീഡിയ), ധന്‍ജീബ് അബ്ദുല്‍ സലാം(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), അമീര്‍ മുഹമ്മദ് (സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ഗ്രാസ് റൂട്ട് എംപവര്‍മെന്റ്).
യോഗത്തില്‍ യൂസഫ് അലി സ്വാഗതവും മന്‍സൂര്‍ പിവി നന്ദിയും പറഞ്ഞു. ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു. ഷാനവാസ് സൂപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിദ്യാഭ്യാസ-തൊഴില്‍ പരിശീലന രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സേവന സംഘടന ആയ സിജി ഇന്റര്‍നാഷണലിന്റെ ബഹ്റൈന്‍ ഘടകം 20 വര്‍ഷത്തില്‍ അധികമായി ബഹ്റൈനില്‍ സജീവമാണ്. വിദ്യാഭ്യാസം, സാമൂഹ്യ വികസനം, സ്‌കോളര്‍ഷിപ്പ്, പ്രതിഭ വികസനം, തൊഴില്‍ പരിശീലന മേഖലകളില്‍ സിജി ബഹ്റൈന്‍ ചാപ്റ്റര്‍ സൗജന്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ -വിദ്യാഭ്യാസ മാറ്റങ്ങള്‍ക്കു വേണ്ടി അലിഗട്ട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സയ്യിദ് ഹമീദ് ഐ എ എസ് തുടക്കമിട്ട സിജിക്കു ആധുനിക രൂപ മാറ്റം നല്‍കിയത് മലയാളിയായ ബാബ അറ്റോമിക് റിസേര്‍ച് സെന്റര് മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ എം അബൂബക്കര്‍ ആണ്. ആയിരക്കണക്കിന് ഗൈഡുകള്‍ ലോകത്താകമാനം ഇന്ന് സിജിക്കുണ്ട്. പാശ്ചാത്യ, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിദ്യഭ്യാസ -കരിയര്‍ -സേവനങ്ങള്‍ സിജി നല്‍കിയിട്ടുണ്ട്.
സിജി ബഹ്റൈന്‍ പ്രവര്‍ത്തങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മന്‍സൂര്‍ പി.വി (3983520)ഷിബു പത്തനംതിട്ട (39810210) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.