മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് മികച്ച പ്രതികരണം. ഐ വൈ സി സി യുടെ 32-ാമത് മെഡിക്കല്‍ ക്യാമ്പാണിത്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന മെഡിക്കല്‍ ക്യാംപ് ബഹ്‌റൈനില്‍ ക്രമീകരിക്കുന്നത്.
ദിനംപ്രതി 20 മുതല്‍ 30തോളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന രീതിയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്.കോവിഡിന്റെ പാശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ സാധാരണയായി നടക്കാറുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നില്ല അതുകൊണ്ട് തന്നെ ദിവസവും നിരവധി ആളുകളാണ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പത്തില്‍ കൂടുതല്‍ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും സൗജന്യമായി നല്‍കുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.

ആദില്യയില്‍ സ്ഥിതി ചെയ്യുന്ന ഹിലാല്‍ ഹോസ്പിറ്റല്‍ ബ്രാഞ്ചില്‍ മെഗാ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഐഒസി ദേശീയ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകനും ഐഒസി ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ അമ്പലായി മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷനായിരുന്നു. ഹിലാല്‍ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ. രാഹുല്‍ അബ്ബാസ്, ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി, ട്രഷര്‍ നിധീഷ് ചന്ദ്രന്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ മണിക്കുട്ടന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാനും ബന്ധപ്പെടുക 38285008,33874100,ഐവൈസിസി ഹെല്‍പ്പ് ഡസ്‌ക്:38285008
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാം: httpps://chat.whatsapp.com/CCSJgvxvJlG7EVw74krSx2