മനാമ: പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച ഹ്ര്വസ്യ ചിത്രം ‘റിച്ചു’ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഒരുപറ്റം ബഹ്‌റൈന്‍ പ്രവാസികളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇന്‍ഷോട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷനുപയോഗിച്ചാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. പരീക്ഷണ ചിത്രത്തിന് ലഭിച്ച പിന്തുണയില്‍ സംതൃപ്തനാണെന്ന് സിനിമയുടെ സംവിധായകനും പ്രധാന നടനുമായ ഫൈസല്‍ മമ്മുവാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.
ഷെബി ഫസിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്റെ സഹധര്‍മ്മിണി കൂടിയാണ് ഷെബി. നാഗരാജനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാടന്‍ പാട്ട് ഒരുക്കിയിരിക്കുന്നത് മുനീര്‍ വാടാനപ്പള്ളിയാണ്. 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.