ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനവ്. 43 ലക്ഷം കടന്ന് രാജ്യത്തെ രോഗികളുടെ എണ്ണം. ഇന്നലെ 89,706 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 43,70,129 ആയി ഉയര്‍ന്നു. 73,890 പേര്‍ ഇതുവരെ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതില്‍ ഇന്നലെ മരിച്ച 1,115 പേരും ഉള്‍പ്പെടുന്നു. 33,98,845 പേരാണ് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. വിവിധ സംസ്ഥാനങ്ങളിലായി 8,97,394 പേര്‍ ചികിത്സയില്‍ തുടരുന്നു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്നാട്ടില്‍ 5684 പേരും രോഗബാധിതരായി. രോഗബാധ നിരക്ക് വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിദിന കൊവിഡ് പരിശോധനയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 5,18,04,677 സാംപിളുകളാണ് ഇന്നലെ വരെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. 24 മണിക്കൂറില്‍ 11,54,549 സാംപിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു. ഈ മാസം 21 മുതല്‍ അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതിനോടനുബന്ധിച്ച് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തി അധ്യാപകരില്‍ നിന്ന് പഠന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
അതേസമയം കേരളത്തില്‍ ഇന്നലെ 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.