മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതലും വയോധികര്‍. മാര്‍ച്ച് മുതല്‍ സെപ്തംബര്‍ 7 വരെ 200 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 120 പേര്‍ ബഹ്റൈന്‍ പൗരന്‍മാരും ബാക്കിയുള്ളവര്‍ പ്രവാസികളുമാണ്. മരണം സംഭവിച്ചവരില്‍ 56 ശതമാനവും (112) 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
തൊട്ട് പിന്നാലെയുള്ളത് (50 പേര്‍) 50-59 വയസ്സിന് ഇടയില്‍ പ്രായം വരുന്നവരാണ്. അതേസമയം 70-79ന് ഇടയില്‍ പ്രായം വരുന്ന 33 പേരാണ് കൊവിഡിന് കീഴടങ്ങിയത്. 40-49 പ്രായമുള്ള 25 പേരും മരണപ്പെട്ടു. 21 പേര്‍ 80-89തിനിടയിലും, 11 പേര്‍ 30-39തിനടയിലും പ്രായമുള്ളവരായിരുന്നു. കൂടാതെ 90 വയസ്സിന് മുകളില്‍ പ്രായമുള്ള 4 പേരും 30 വയസ്സിന് താഴെയുള്ള 2 പേരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.