bahrainvartha-official-logo
Search
Close this search box.

കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് ബഹ്റൈന്‍ കെഎംസിസി അംഗം റിയാസ് ഓമാനൂര്‍

kmcc

മനാമ: കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂര്‍ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രിയല്‍സിന്റെ ഭാഗമായി ബഹ്‌റൈനില്‍ നടക്കുന്ന പരീക്ഷണത്തിന്‍ടെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ചൈന ആസ്ഥാനമായുള്ള സിഎന്‍ബിജി സിനോഫാം കണ്ടുപിടിച്ച നിഷ്‌ക്രിയ വാക്സിന്‍ (സാര്‍സ്-CoV -2 )ന്റെ ഫലപ്രാപ്തിയും പ്രതിരോധ മികവും പഠിക്കാന്‍ വേണ്ടിയാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ബഹ്‌റൈനില്‍ ആരംഭിച്ചത്.

താല്പര്യമുള്ള എല്ലാ ആളുകളും ട്രയല്‍ ഡോസ് എടുക്കാന്‍ മുന്നോട്ട് വരണമെന്ന് റിയാസ് അഭ്യര്‍ത്ഥിച്ചു. നമ്മള്‍ ജീവിക്കുന്ന ഈ രാജ്യത്തോടും ഇവിടെയുള്ള ജനങ്ങളോടുമുള്ള കടപ്പാടിന്റെയും പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തില്‍ പങ്കാളിയായത് എന്നും ജീവിതത്തില്‍ തന്നോടാവുന്ന രീതിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു എന്നും പരീക്ഷണം വിജയിക്കുകയും എത്രയും പെട്ടന്ന് കോവിഡ് എന്ന മഹാമാരിക്ക് വാക്‌സിന്‍ കണ്ടു പിടിക്കാന്‍ കഴിയട്ടേ എന്നും റിയാസ് ഓമാനൂര്‍ പറഞ്ഞു.

ബഹ്റൈന്‍ അധികാരികള്‍ വളരെ വ്യക്തമായി ഞങ്ങള്‍ക്ക് വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു എന്നും ഞങ്ങളുടെ ആരോഗ്യാവസ്ഥ നിരന്തരം അവര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു എന്നും പറഞ്ഞു . പരീക്ഷണത്തിന് സ്വമേധയാ സന്നദ്ധനായ റിയാസ് ഒമാനൂരിനെ കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങളും മലപ്പുറം ജില്ലാ കമ്മിറ്റിയും അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!