മനാമ: ബഹ്‌റൈന്‍ കടന്നുപോയത് ചരിത്രത്തിലെ നാലാമത്തെ ചൂടേറിയ ആഗസ്റ്റ് മാസത്തിലൂടെയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം 12 ദിവസമാണ് ആഗസ്റ്റില്‍ രാജ്യത്ത് പരാമവധി താപനില 40 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടത്.
ബഹ്റൈന്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ആഗസ്റ്റ് 2ന് രേഖപ്പെടുത്തിയത് 48.1 ഡി.സെ താപനിലയാണ്. ഇതാണ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത താപനിലകളില്‍ ഏറ്റവും ഉയര്‍ന്നത്. കൂടാതെ ആഗസ്റ്റ് 8ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത് 43.8 ഡി.സെ താപനിലയാണ്.









