മനാമ: ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സാധ്യത. എംപിമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നത്. അതിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കാത്തതിന് അടക്കേണ്ട പിഴ ബി.ഡി 5ല്‍ നിന്ന് ബി.ഡി 20 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിരവധി പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരത്തിലുള്ള സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. ഡോ. മസൂമ അബ്ദുള്‍റഹിം, ഇബ്രാഹിം അല്‍ നഫിയ, ബാസെം അല്‍ മാലികി, അഹമ്മദ് അല്‍ അന്‍സാരി എന്നിവര്‍ പൊതുജനാരോഗ്യവും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടി ബഹ്റൈന്‍ സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുകയാണെന്ന് അറിയിച്ചു.