മനാമ: ശ്രീലങ്കന്‍ ഭക്ഷ്യമേള ഒരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ശ്രീലങ്കയുടെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10, 11 തിയതികളിൽ ദനാ മാളിലും 12 ന് ലുലു ജഫൈറിലുമാണ് ഭക്ഷ്യമേള. പ്രമുഖ ശ്രീലങ്കന്‍ ഷെഫ് സമിത പത്മകുമാരയാണ് ശ്രീലങ്കയുടെ സവിശേഷ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
പല തരത്തിലുള്ള ഇലകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയും ഭക്ഷ്യമേളയില്‍ ലഭ്യമാണ്. മേളയുടെ പ്രധാന ആകര്‍ഷണമായി ഒരിക്കിയിരിക്കുന്ന് സമുദ്ര വിഭവങ്ങളാണ്. ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ്, ഇന്ത്യന്‍, ഇന്തോനേഷ്യന്‍ രുചികളുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ് ശ്രീലങ്കന്‍ വിഭവങ്ങള്‍. എല്ലാ ദിവസവും വൈകീട്ട് ആറ് മുതല്‍ ഒമ്പത് മണിവരെയാണ് മേള ഉണ്ടാവുക. ഫിഷ് അബു തിയല്‍, ജാഫ്ന ക്രാബ് കറി, ശ്രീലങ്കന്‍ ഡെവിള്‍ഡ് ചിക്കന്‍ എന്നീ പ്രത്യക വിഭവങ്ങളും ഭക്ഷ്യമേളയില്‍ ലഭിക്കുന്നതാണ്.