bahrainvartha-official-logo
Search
Close this search box.

യുഎഇ ക്ക് പിന്നാലെ ബഹ്റൈനും; ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായി

received_662841797680277

മനാമ: യുഎഇ ക്ക് പിന്നാലെ ബഹ്​റൈനും ഇസ്രായേലും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്​ഥാപിക്കാൻ ധാരണയായി. അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ്​ തീരുമാനം. പ്രസിഡൻറ്​ ട്രംപ്​​ ഇക്കാര്യം വാഷിങ്​ടണിൽ പ്രഖ്യാപിക്കുകയും മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ, യു.എ.ഇക്ക്​ പിന്നാലെ ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ്​ രാജ്യമായി ബഹ്​റൈൻ.

മധ്യ പുർവേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുനതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ്​ ഇതെന്ന്​ മൂന്ന്​ രാജ്യങ്ങളും ചേർന്ന്​ പുറപ്പെടുവിച്ച സംയുക്​ത പ്രസ്​താവനയിൽ പറഞ്ഞു. അൽ അഖ്​സ മസ്ജിദിൽ എല്ലാ മുസ്ലീംങ്ങൾക്കും പ്രാർഥിക്കാൻ കഴിയുമെന്നും ജറുസലേമിലെ മറ്റ്​ വിശുദ്ധ സ്​ഥലങ്ങളിൽ വിവിധ മതങ്ങളിൽപെട്ട വിശ്വാസികൾക്ക്​ ആരാധനക്ക്​ അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ്​ നൽകി. ആഗസ്​റ്റ്​ 15ന്​ വൈറ്റ്​ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കാനുള്ള ട്രംപി​ൻ്റെ ക്ഷണം ബഹ്റൈൻ സ്വീകരിച്ചു. അവിടെ വെച്ച്​ നെതന്യാഹുവും ബഹ്​റൈൻ വിദേശകാര്യ മന്ത്രി അബ്​ദുൽ ലത്തീഫ്​ അൽ സയാനിയും സമാധാന നയ കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!