bahrainvartha-official-logo
Search
Close this search box.

ഓണ്‍ലൈന്‍ ഓണപ്പാട്ട്-2020 മത്സര വിജയികളെ ഇന്ന് പ്രഖ്യാപിക്കും

onappatt

മനാമ: ഐവൈസിസി ബഹ്റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപ്പാട്ട് വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ബഹ്റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലായി 37 മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

വാദ്യോപകരങ്ങളുടെ സഹായമില്ലാതെ ഓണപ്പാട്ട് പാടി വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചവരില്‍ നിന്നും മികച്ച ഗായകരെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കും. സംഘടനയുടെ ഫെയിസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍കളില്‍ നിന്നും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം നല്‍കുന്നുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 3001, 2001 ഇന്ത്യന്‍ രൂപയാണ് സമ്മാനമായി ലഭിക്കുക. പ്രോത്സാഹന സമ്മാനം 2001 രൂപയാണ്.

ഇന്ന് ബഹ്റൈന്‍ സമയം വൈകിട്ട് 7മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ഐവൈസിസിയുടെ ഔദ്യോഗിക പേജിലൂടെ പ്രശസ്ത പിന്നണി ഗായികയും, ഗാനരചേതാവും, സംഗീത സംവിധായികയുമായ പ്രമീള വിജയികളെ പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി റിഫാ ഏരിയ കമ്മറ്റി പ്രസിഡണ്ട് ബെന്നി മാത്യു, സെക്രട്ടറി ഷമീര്‍ അലി, ട്രഷര്‍ രാജേഷ് നാലബ്രത്ത് എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!