bahrainvartha-official-logo
Search
Close this search box.

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങുമായി യു.പി.പി

indian school

മനാമ: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങുമായി യു.പി.പി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം രക്ഷിതാക്കളും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. ഫീസ് കുടിശികയുള്ള വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം മനസിലാക്കിയാണ് യുപിപി സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

തുച്ഛമായ ഫീസ് കുടിശ്ശികയായതിന്റെ പേരില്‍ അപ്രതീക്ഷമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ സ്‌കൂള്‍ വിദ്ധൃാര്‍ത്ഥികള്‍ക്കായിട്ടാണ് ലഭ്യമാക്കുന്നത്. ബഹ്‌റൈനിലെ ഒരുപറ്റം പ്രവാസികളുടെ സഹയാത്തോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഒരു മാസത്തെ ഫീസ്, ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ എന്നിവ നല്‍കാനാണ് പരിശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഫീസ് കുടിശ്ശിക ഉള്ളവരെ ക്ലാസില്‍ നിന്നും പുറത്താകുന്നതിന് പകരം നിലവിലെ ഓരോ മാസത്തെയും ഫീസിനോടൊപ്പം ചെറിയ ഗഡുക്കളായി കടിശ്ശിക വന്ന ഫീസ് അടച്ചു തീര്‍ക്കാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരോട് യു.പി.പി ആവശൃപ്പെട്ടു.

സാമ്പത്തിക സഹായത്തിനായി അര്‍ഹതപ്പെട്ടവര്‍ക്ക് യു.പി.പി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!