bahrainvartha-official-logo
Search
Close this search box.

അംഗനശ്രീയാകാൻ അവസാന അങ്കത്തിന് അരങ്ങൊരുങ്ങി; സമാപനത്തിന് ചലച്ചിത്ര താരം നിമിഷ സജയൻ മുഖ്യാതിഥിയാകും

nimisha

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി നടത്തി വരുന്ന സർക്കാസിക്സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ടിലെ അവസാന മത്സരങ്ങൾക്ക് അരങ്ങൊരുങ്ങി. നാളെ(വ്യാഴം) രാത്രി 8 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം, മുഖാമുഖം എന്നീ മത്സരങ്ങൾ.

പ്രാഥമിക മത്സരമടക്കം ഇതിനകം ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ പതിനാല് വനിതകളാണ് അവസാന അങ്കത്തിന് തയ്യാറെടുക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി മികച്ച പ്രകടനം നടത്തുവാൻ ഓരോ മത്സരാർത്ഥിക്കും കഴിയുന്നുവെന്നത് മത്സരഫലം പ്രവചനാതീതമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗ്രൂപ്പ് റൗണ്ടിൽ ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മത്സരങ്ങളിലെ ഏറ്റവും ആകർഷമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മത്സരത്തിൽ മത്സരാർത്ഥികളോടൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം ഒന്നിനാണ് മത്സരങ്ങൾ ആരംഭിച്ചത്. മത്സര പരമ്പരകളുടെ ഭാഗമായി മത്സരാർത്ഥികൾക്കുള്ള വിവിധ ശില്പശാലകളും സർഗ്ഗാത്മ – വ്യക്തിത്വ വികസന ക്ലാസ്സുകളും വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ചിരുന്നു.

ഓരോ മത്സരങ്ങളിൽ നിന്നും ഇതുവരെ നേടിയ പോയിൻറുകൾക്കൊപ്പം പ്രേക്ഷകരുടെ അഭിപ്രായ വോട്ടും പരിഗണിച്ചായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുകയെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി.രഘു, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി രജിത അനി,കലാ വിഭാഗം സെക്രട്ടറി ജോബി ഷാജന്‍ എന്നിവർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മത്സരശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും നടത്തും. പ്രശസ്ത ചലച്ചിത്ര താരം നിമിഷ സജയനാണ് സമാപനച്ചടങ്ങിലെ മുഖ്യ അതിഥി. നിലവിലെ സമാജം ഭരണ സമിതിക്കു കീഴിൽ കഴിഞ്ഞ ഒരു വർഷക്കാലം വനിതാ വേദി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഔപചാരിക സമാപനം കൂടിയാകും ഈ ചടങ്ങ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!