കിംഗ് ഹമദ് ആശുപത്രിയിൽ ഓങ്കോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു

മനാമ : ബഹ്റൈൻ കിംഗ് ഹമദ് ആശുപത്രിയിൽ ഓങ്കോളജി സെൻററിന്റെ ഉദ്ഘാടനം നടന്നു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് മേധാവി ഫീൽഡ് മാർഷൽ ഷേഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ നിർവ്വഹിച്ചു. ബിഡിഎഫ് ന്റെ 51 ആം വാർഷികത്തോടനുബന്ധിച്ച് ഹമദ് രാജാവിന്റെ രക്ഷാധികാരത്തിലാണ് ഓങ്കോളജി വിഭാഗം സ്ഥാപിക്കപ്പെട്ടത്‌.

ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ആരോഗ്യ സുപ്രീം കൗൺസിൽ പ്രസിഡൻറ് ജനറൽ ഷേഖ് മുഹമ്മദ് അബ്ദുൾ അൽ ഖലീഫ, ദേശീയ സുരക്ഷ ഏജൻസി ലഫ്റ്റണൻ ജനറൽ അദെൽ ബിൻ ഖലീഫ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.