മനാമ: ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ബബിള്‍ കരാര്‍ ധാരണയായതില്‍ സന്തോഷം രേഖപ്പെടുത്തി ജനതാ കള്‍ച്ചറല്‍ സെന്റര്‍. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ കഴിയുന്നവര്‍ക്ക് ബഹ്‌റൈനില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാമെന്ന വാര്‍ത്ത ഏറെ സന്തോഷകരമാണെന്ന് ജെ.സി.സി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവര്‍ അറിയിച്ചു.