മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബിൾ കരാർ ധാരണയായതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബബിൾ കരാർ പ്രകാരം എല്ലാ ബഹ്റൈൻ പൗരന്മാർക്കും ഒപ്പം ഏതെങ്കിലും തരത്തിലുള്ള സാധുവായ ബഹ്റൈൻ വിസയുള്ളവർക്കും യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനായി എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റ് വഴിയോ കോൾ സെൻ്റർ വഴിയോ സിറ്റി ശാഖകൾ മുഖേനെ നേരിട്ടോ അതുമല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. സെപ്റ്റംംബർ 13 മുതൽ 30 വരെയുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്.