മനാമ: തുടർ ചികിത്സാർഥം രണ്ടാഴ്ച മുൻപ് നാട്ടിലേക്ക് മടങ്ങിയ ബഹ്റൈൻ പ്രവാസി അന്തരിച്ചു. 25 വർഷത്തിലേറെയായി ബഹ്റൈൻ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ സ്വദേശി കൊയിലോത്ത് താഴകുനി കുഞ്ഞബ്ദുള്ള (KTK കുഞ്ഞബ്ദുള്ള) യാണ് അന്തരിച്ചത്. 52 വയസായിരുന്നു. സാമൂഹിക പ്രവർത്തനമേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ കെ എം സി സി ബഹ്റൈൻ അനുശോചിച്ചു.
ഭാര്യ: ആസിഫ, മക്കൾ: നാഫിൽ(16), നിഹാൽ (15), നഹ്ല(10)
സഹോദരങ്ങൾ: അഹമ്മദ്(പരേതൻ), ഫാത്തിമ, ആയിഷ, നബീസ