bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു, 24 മണിക്കൂറില്‍ 92,071 കേസുകള്‍; 1,136 മരണങ്ങള്‍

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 92,071 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 48,46,428 ആയി ഉയര്‍ന്നിട്ടുണ്ട്. മരണ നിരക്ക് 79,722 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1,136 മരണങ്ങളും ഉള്‍പ്പെടുന്നു. അതേസമയം രാജ്യത്ത് 37,80,108 പേര്‍ രോഗമുക്തരായി. നിലവില്‍ 9,86,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

മഹാരാഷ്ട്രയില്‍ 22,543 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. ആന്ധ്രയില്‍ 9536 പേരും കര്‍ണാടകയില്‍ 9894 പേരും തമിഴ്നാട്ടില്‍ 5693 പേരും ഉത്തര്‍പ്രദേശില്‍ 6239 പേരും രോഗബാധിതരായി. ഡല്‍ഹിയിലും രോഗികളുടെ എണ്ണത്തില്‍ കുറവില്ല. 4,235 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപത്രകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇന്നലെ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടാതെ ഉടന്‍ തന്നെ ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇന്നലെ 3139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്നലെ മരണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!