മനാമ: ബഹ്‌റൈന്‍ പ്രവാസിയായിരുന്ന മലയാളി നിര്യാതനായി. പത്തനംതിട്ട തിരുവല്ല വെമ്പാല ചെറിയത്തുംമൂട്ടില്‍ വര്‍ഗീസ് തോമസ് ആണ് മരണപ്പെട്ടത്. 72 വയസായിരുന്നു. 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് വര്‍ഗീസ് നാട്ടിലെത്തിയത്. അസുഖ ബാധിതനായി കുറച്ചുനാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബഹ്‌റൈനില്‍ വളരെക്കാലം സ്‌ക്രാപ്പ് ബിസിനസ് നടത്തിയിരുന്നു. വൃക്ക സംബന്ധിയായ രോഗങ്ങളെ തുടര്‍ന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വെമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: സൂസന്‍ വര്‍ഗീസ്. മക്കള്‍: സുജു വര്‍ഗീസ്, സുജിത വര്‍ഗീസ്, സുനിത വര്‍ഗീസ്, സുബിത വര്‍ഗീസ്, സിജു വര്‍ഗീസ്.