മനാമ: ഐ വൈ സി സി ബഹ്റിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് 2020 യുടെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 37 പേർ പങ്കെടുത്തു. സബ് ജൂനിയേഴ്സ് ഒന്നാം സ്ഥാനം ആലിൻ ബാബു(SJ04), രണ്ടാം സ്ഥാനം ഹലീമ അയ്മൻ(SJ01)
ജൂനിയേഴ്‌സ് ഒന്നാസ്ഥാനം ആദിയ ഷീജു(J15)രണ്ടാം സ്ഥാനം: ഡെൽസ മരിയ ജോസ്(J01)
സീനിയേഴ്സ്: ഒന്നാം സ്ഥാനം നീതു ജോ(S04) രണ്ടാം സ്ഥാനം സോബിൻ ചാഴൂർ ജോസ്(S18). ഏറ്റവും കൂടുതൽ ലൈക് നേടുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഡെൽസ മരിയ ജോസ് 1041 ലൈക്കുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടി. സംഘടനയുടെ പേജിലൂടെ പ്രശസ്ത പിന്നണി ഗായിക ശ്രിമതി പ്രമീളായാണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി റിഫാ ഏരിയ കമ്മറ്റി പ്രസിഡണ്ട് ബെന്നി മാത്യു, സെക്രട്ടറി ഷമീർ അലി, ട്രഷറർ രാജേഷ് നാലബ്രത്ത് എന്നിവർ അറിയിച്ചു.