മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ‘ഇന്ത്യൻ മുസ്‌ലിംകൾ: പ്രശ്‌നങ്ങൾ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ സംവേദന സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സമകാലിക സാഹചര്യത്തിൽ
യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും മതേതര മുന്നണികളെ ശക്തിപ്പെടുത്തിയും ന വിദ്യിഭ്യാസ മേഖലയിൽ കരുത്ത് നേടിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദു റസാഖ് കൊടുവള്ളി , ഹംസ മേപ്പാടി, സിയാദ് ഏഴംകുളം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ജയ്ഫർ മൈദാനി , നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു. സഈദ് റമദാൻ നദ്‌വി ചർച്ച ക്രോഡീകരണം നടത്തി. ദാറുൽ ഈമാൻ കേരള വിഭാഗം പ്രസിഡന്റ് ജമാൽ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
