ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം ന്യൂറോബ്ലാസ്‌റ്റോമ എന്ന അപൂർവ്വരോഗം ബാധിച്ച കുഞ്ഞു അളകയ്യുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായി കൈമാറി.
ലാൽ കെയെർസ് സമാഹരിച്ച സഹായധനം ശ്രീ. വിനിൽ തിരുവനന്തപുരം കാട്ടാക്കട KSRTC ഡിപ്പോയിലെ താത്കാലിക കണ്ടക്ടർ ആയ അളകയുടെ അച്ഛൻ കള്ളിക്കാട് സ്വദേശി ശ്രീ. രതീഷിനു കൈമാറി. ഇനിയും സഹായിക്കാൻ സാധിക്കുന്ന സുമനസ്സുകൾക്കു ബന്ധപ്പെടാം 9747171994.