മനാമ: ബഹ്റൈന്‍ ധനകാര്യ, സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി. കൊവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് അദ്ദേഹം പങ്കാളിയായത്. നേരത്തെ എല്‍എംആര്‍എ മേധാവി വാക്സിന്‍ പരീക്ഷണത്തില്‍ ഭാഗമാകാന്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നു.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ബഹ്റൈന്റെ പ്രതിരോധ നടപടികള്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിനും വലിയ തോതിലുള്ള പിന്തുണയാണ് ബഹ്റൈന്‍ സമൂഹം നല്‍കിയത്. പരീക്ഷണത്തില്‍ സന്നദ്ധപ്രവര്‍ത്തകരാകാന്‍ രാജ്യത്തെ നിരവധി പൗരന്‍മാരും പ്രവാസികളും മുന്നോട്ട് വന്നിരുന്നു.
അതേസമയം ഇന്നലെ രാജ്യത്ത് 721 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 60,307 ആയി ഉയര്‍ന്നു. ഇന്നലെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതോടെ ആകെ മരണം 212 ആയി. 6,414 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 29 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.









