bahrainvartha-official-logo
Search
Close this search box.

ഇസ്രായേലുമായുള്ള നയതന്ത്ര കരാര്‍; ബഹ്റൈന്‍ വിദേശകാര്യ മന്ത്രി വാഷിംടണിലെത്തി

Foreign Minister arrives in Washington

മനാമ: ഇസ്രായേലുമായുള്ള നയതന്ത്ര കരാര്‍ ഒപ്പിടുന്നതിനായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വാഷിംടണിലെത്തി. അമേരിക്കയിലെ ബഹ്റൈന്‍ അംബാസിഡറായ ഷെയ്ഖ് അബ്ദുള്ള ബിന്‍ റാഷിദ് അല്‍ ഖലീഫ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു.

ചൊവ്വാഴ്ച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും ഇസ്രായേലുമായുള്ള കരാര്‍ ഒപ്പുവെക്കുക. അതോടൊപ്പം തന്നെ യുഎഇയുമായിട്ടുള്ള സമാധാന ഉടമ്പടി ഒപ്പുവെക്കല്‍ ചടങ്ങിലും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും. ചടങ്ങില്‍ ട്രംപിനെ കൂടാതെ യുഎഇ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മിനിസ്റ്റര്‍ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സയെദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രൈം മിനിസ്റ്റര്‍ ബെന്‍യാമിന്‍ നെതന്യാഹു, മറ്റ് യുഎസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!